04:44 pm 22/10/2016
കൊല്ലം: അഞ്ചാലുംമൂട് സ്റ്റേഷനിൽ രണ്ട് ദലിത് യുവാക്കളെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഇവരെ പൊലീസ് നാലുദിവസം തല്ലിച്ചതച്ചെന്നാണ് ആരോപണം.
കുറ്റാരോപിതരുടെ വിരലുകളിൽ മുളവടിയുപയോഗിച്ച് ചതക്കുകയും ജനനേന്ദ്രിയത്തിൽ ഇൗർക്കിൽ കയറ്റി ഉപദ്രവിക്കുകയും െചയ്തശേഷം തെളിവില്ലെന്ന് പറഞ്ഞ് യുവാക്കളെ റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്ന് ചികിത്സയിൽ കഴിയുന്ന യുവാക്കൾ പറയുന്നു.
ഞായറാഴ്ച രാത്രി ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് കഴിഞ്ഞ ദിവസമാണ് യുവാക്കളെ റോഡിൽ ഇറക്കിവിട്ടത്.