കോഴിക്കോട്: മന്ത്രി കെ .ബാബുവിന്റെ രാജിയെ തുടര്‍ന്ന് ബാര്‍ കോഴ കേസ്സില്‍ പങ്കാളിത്തമുളള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെന്ന് ബിജു രമോശിന്റെ വെളിപ്പെടുത്തല്‍. കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ചെന്നിത്തലയാണെന്നും ബിജു രമേശ? പറഞ്ഞു. ആരോഗ്യമന്ത്രി ശിവകുമാറിന് ഇരുപത്തഞ്ച് ലക്ഷം നല്‍കിയെന്നും ബിജുരമേശ് വെളിപ്പെടുത്തി!.
മന്ത്രി കെ. ബാബുവിന്റെ രാജി നാടകമാണെന്നും ബിജു കുറ്റപ്പെടുത്തി. ബാബുവിന്റെ മുകളിലുള്ളവര്‍ക്ക് കോഴയുടെ പങ്ക് കിട്ടിയിട്ടുള്ളതുകൊണ്ടാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്. രാജി സ്വീകരിക്കാന്‍ വൈകുന്നത് ബാബുവിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് പറഞ്ഞാണ് ഓരോ തവണയും ബാബു പണം വാങ്ങിയത്. ബാബു മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതാണോ എന്നും അദ്ദേഹത്തിന് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടോ എന്നും തനിക്ക് അറിയില്ലെന്നും ബിജു രമേശ് പറഞ്ഞു.