രാജി തോമസിന് കെ.സി.സി.എന്‍.എ ബിസിനസ് അവാര്‍ഡ്

10:01am 10/3/2016
ജോയിച്ചന്‍ പുതുക്കുളം
ragithomasaward_pic2
ഷിക്കാഗോ: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) യുടെ പ്രസ്റ്റീജിയസ് ബിസിനസ് അവാര്‍ഡ് (സക്‌സസ്ഫുള്‍ ബിസിനസ് പേഴ്‌സ 2015) സ്പ്രിങ്‌ളര്‍ കമ്പനിയുടെ ഫൗണ്ടറും സി.ഇ.ഒയുമായ രാജി തോമസിന് നല്‍കുവാന്‍ കെ.സി.സി.എന്‍.എ തീരുമാനിച്ചു.

സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ ‘എന്നു നിന്റെ മൊയ്തീന്റെ’ നിര്‍മ്മാതാവുകൂടിയാണ് രാജി തോമസ്. സ്പ്രിങ്‌ളര്‍ കമ്പനിയുടെ ഹെഡ്ക്വാര്‍’േഴ്‌സ് ന്യൂയോര്‍ക്ക് സിറ്റിയിലാണ്. ലോകമെമ്പാടും 12 ഓഫീസുകളുള്ള കമ്പനിയില്‍ ആയിരത്തിലധികം ജോലിക്കാരുണ്ട്.

മാര്‍ച്ച് 13-ന് ഞായറാഴ്ച 5 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്‌സിയിലെ എഡിസ ഹോ’ലില്‍ നടക്കു കെ.സി.സി.എന്‍.എ ബിസിനസ് ബാങ്ക്വറ്റില്‍ വച്ചാണ് അവാര്‍ഡ് നല്‍കുത്. അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിന്റെ മുന്‍ ഡപ്യൂ’ി പ്രസിഡന്റ് ശ്രീധര്‍ മേനോന്‍, മുന്‍ ന്യൂജേഴ്‌സി ഡപ്യൂ’ി അറ്റോര്‍ണി ജനറല്‍ സീത ഹോള്‍മസ് തുടങ്ങി ഒ’േറെ വിശിഷ്ടാതിഥികളും ബിസിനസ് പ്രമുഖരും ബാങ്ക്വറ്റില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ ജോര്‍ജ് (പ്രസിഡന്റ്, കെ.സി.സി.എന്‍.എ) 908 337 1289