Published: 07 December 2015
ഫിലാഡല്‍ഫിയ: ചരിത്രനഗരമായ ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്കാരിക-ജീവകാരുണ്യസംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നി രാജു ഏബ്രഹാം എംഎല്‍എയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നല്കി. നവംബര്‍ 15-ന് വൈകിട്ട് 6 മണിക്ക് അതിഥി ഓഡിറ്റോറിയത്തില്‍ വച്ചാണ് സ്വീകരണം നല്‍കിയത്.
സംഘടനയുടെ പ്രസിഡന്റ് സുരേഷ് നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജു ഏബ്രഹാം എംഎല്.എ മുഖ്യാതിഥിയായിരുന്നു. സജി കരിങ്കുറ്റി സമ്മേളനത്തിന് നേതൃത്വം നല്കി. ഫിലാഡല്‍ഫിയയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരും, സാംസ്കാരിക നായകന്മാരും, സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് എം.എല്‍എ മറുപടി പ്രസംഗം നടത്തി. യോഗത്തില്‍ ജോണ്‍ മാത്യു, രാജു ഏബ്രഹാം എംഎല്‍എയെ പൊന്നാട അണിയിച്ച് ആദരിച്ചു.
യോഗത്തില്‍ മലയാളം വാര്‍ത്തയുടെ ഏബ്രഹാം മാത്യു (കൊച്ചുമോന്), പ്രസ് ക്ലബ് ഫിലാഡല്‍ഫിയ പ്രസിഡന്റ് സുധാ കര്‍ത്താ, ഫോമാ പ്രതിനിധി യോഹന്നാന് ശങ്കരത്തില്‍, ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോര്‍ജ് ഓലിക്കല്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രതിനിധി പ്രൊഫ. ഫിലിപ്പോസ് ചെറിയാന്, ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂജേഴ്സി പ്രതിനിധി ഷിബു വടക്കേമണ്ണില്‍, പമ്പ പ്രതിനിധി അലക്സ് തോമസ്, കോട്ടയം അസോസിയേഷന് പ്രസിഡന്റ് രാജന് കുര്യന്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ് തോമസ് പോള്‍, ഫില്മ പ്രസിഡന്റ് റജി ജേക്കബ്, മാപ്പ് പ്രതിനിധി ഐപ്പ് മാരേട്ട് എന്നിവര്‍ പ്രസംഗിച്ചു.
നാടിന്റെ വികസന വിഷയങ്ങളെ ആസ്പദമാക്കി ജനപ്രതിനിധിയുമായി നടത്തിയ ആശയസംവാദം എല്ലാ അര്‍ത്ഥത്തിലും ആസ്വാദ്യകരമായ അനുഭവമായിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി.
എം.എല്‍.എയെ സജി കരിങ്കുറ്റി സദസ്യര്‍ക്ക് ഔദ്യോഗികമായി പരിചയപ്പെടുത്തി. സുരേഷ് നായര്‍ സ്വാഗതവും, മാത്യു ജോര്‍ജ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോര്‍ജ് മാത്യു ആയിരുന്നു എം.സി.
തുടര്‍ന്ന് ആസ്വാദ്യമധുരമായ അത്താഴവിരുന്നുമുണ്ടായിരുന്നു. സുരേഷ് നായര്‍ അറിയിച്ചതാണിത്.
Joychen Puthukulam