01:04pm 28/3/2016
കൊച്ചി: റിപ്പര്‍ മോഡല്‍ കൊലക്കേസ് പ്രതി അറസ്റ്റിലായി. ഒന്‍പതു പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ കൊച്ചി സ്വദേശി കുഞ്ഞുമോനാണ് അറസ്റ്റിലായത്. റോഡില്‍ ഉറങ്ങിക്കിടക്കുന്നവരെ തലക്കടിച്ച് കൊന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാള്‍ നടത്തിയ ആറുകൊലപാതകങ്ങളുടേയും വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം എറണാകുളത്തെ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ഒരാളെ മോഷണശ്രമത്തിനിടെ കുഞ്ഞുമോന് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.ആക്രമണത്തിന് ഇരയായ ആള് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.