റേച്ചല്‍ ചാക്കോ (93) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

10:47am 6/3/2016

ജോയിച്ചന്‍ പുതുക്കുളം
obit_rechel_pic
ഫിലഡല്‍ഫിയ: നാരകത്താനി പള്ളിവാതിക്കല്‍ വേലൂര്‍ പരേതനായ സി.വി. ചാക്കോ സാറിന്റെ ഭാര്യ റേച്ചല്‍ ചാക്കോ (93) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. വാളക്കുഴി തേവര്‍തുണ്ടിയില്‍ മുടിയിലേത്ത് കുടുംബാംഗമായ പരേത 32 വര്‍ഷമായി ഫിലഡല്‍ഫിയയില്‍ താമസിച്ചുവരികയായിരുന്നു.

മക്കള്‍: പരേതനായ സി.സി. വര്‍ഗീസ് (ബേബിക്കുട്ടി), ഏബ്രഹാം ചാക്കോ (തമ്പി), ജേക്കബ് സി. ജേക്കബ് (സോമന്‍), മേരി ഫിലിപ്പ് (സൂസി), ശാന്തമ്മ ഐപ്പ്, ലൈസാമ്മ മാത്യു, തോമസ് സി. ജേക്കബ് (ലാലു).

മരുമക്കള്‍: കുഞ്ഞുമോള്‍, റോസമ്മ, ഷാലി. ഫിലിപ്പോസ് ജോര്‍ജ്, ഐപ്പ് ഏബ്രഹാം, ജിജി മാത്യു, സുജ ജേക്കബ്. പരേതയ്ക്ക് 13 കൊച്ചുമക്കളും, 11 കൊച്ചുമക്കളുടെ മക്കളുമുണ്ട്.

പൊതുദര്‍ശനം മാര്‍ച്ച് 6-ന് ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളിയില്‍ (9999 ഏീൗിേൃ്യ ഞീമറ, ജവശഹമറലഹുവശമ, ജഅ 19115) വൈകിട്ട് 6 മുതല്‍ 8.30 വരെ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 7-ന് ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളിയില്‍ രാവിലെ 9 മുതല്‍ 10. 30 വരെ. തുടര്‍ന്ന് ഹണ്ടിംഗ്ടണ്‍ പൈക്കിലുള്ള ലോണ്‍വ്യൂ സെമിത്തേരിയില്‍ (500 ഔിശേിഴീേി ജശസല, ഞീരസഹലറഴല, ജഅ 19046) സംസ്‌കാരം.