റ്റാമ്പായില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി

6/2/2016

ജോയിച്ചന്‍ പുതുക്കുളം
MACF_repablic_pic5
റ്റാമ്പാ: റ്റാമ്പാ ബേയിലുള്ള 42 ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഇന്ത്യയുടെ അറുപത്തേഴാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 31-ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് റ്റാമ്പാ ബേ (എഫ്.ഐ.എ) ആണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങള്‍ നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകള്‍ തയാറാക്കിയ ബൂത്തുകള്‍ മനോഹരമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ തയാറാക്കിയ കേരളാ ബൂത്ത് കേരള സംസ്‌കാരത്തിന്റേയും കരകൗശലവിദ്യയുടേയും പ്രതീകമായിരുന്നു. അതിമനോഹരമായി തയാറാക്കിയ എം.എ.സി.എഫ് ബൂത്ത് ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.
MACF_repablic_pic7

മലയാളി അസോസിയേഷന്‍ (എം.എ.സി.എഫ്) അവതരിപ്പിച്ച ചെണ്ടമേളവും, വാദ്യസംഗീതവും നിറഞ്ഞ ഹര്‍ഷാരവത്തോടെ സദസ് ഏറ്റുവാങ്ങി.