റ്റാമ്പായില്‍ വസന്തോത്സവം ഏപ്രില്‍ 9-ന്; ലാലു അലക്‌സ് മുഖ്യാതിഥി

11:23am 23/3/2016

ജോയിച്ചന്‍ പുതുക്കുളം
macf_pic2
റ്റാമ്പാ: റ്റാമ്പാ മലയാളികള്‍ക്ക് ഉത്സവലഹരി പകര്‍ുകൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) വസന്തോത്സവം ആഘോഷിക്കുു. ഏപ്രില്‍ ഒമ്പതിന് ശനിയാഴ്ച വൈകുരേം 5 മണി മുതലാണ് പരിപാടികള്‍ ആരംഭിക്കുത്. അസോസിയേഷന്റെ 2016 കമ്മിറ്റിയുടെ ഔപചാരികമായ പ്രവര്‍ത്തനോദ്ഘാടനവും അേന്നദിവസം നടക്കും.

പ്രമുഖ മലയാള സിനിമാതാരം ലാലു അലക്‌സ് മുഖ്യാതിഥിയായി പരിപാടികളില്‍ നിറസാിധ്യമായിരിക്കും. വ്യത്യസ്തമായ പരിപാടികള്‍ എന്നും ആവിഷ്‌കരിക്കു എം.എ.സി.എഫ് തികച്ചും വ്യത്യസ്തമായ ആശയമാണ് ഇത്തവണ സ്പ്രിംഗ് ഫെസ്റ്റിവലിലൂടെ കാഴ്ചവെയ്ക്കുത്.

കപ്പയും മീനും, മസാല ദോശ, മീന്‍ വറുത്തത് എന്നിങ്ങനെ വിവിഘ വിഭവങ്ങളുമായി ആറിലധികം തട്ടുകടകളാണ് ഓഡിറ്റോറിയത്തില്‍ ഒരുക്കുത്. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. Venue: Knanaya Community Center, 2620 Washington Rd, Valrico, FL 33594

അസോസിയേഷന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണം നല്‍കിയ എല്ലാവര്‍ക്കും പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്തും, സെക്രട്ട്‌റി രാജീവ് നായരും നന്ദി പറഞ്ഞു.

റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാരേയും സുഹൃത്തുക്കളേയും ഏപ്രില്‍ ഒമ്പതിന് നടക്കു വസന്തോത്സവത്തിലേക്ക് ഭാരവാഹികള്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി മ്യാല്‍ക്കരപ്പുറത്ത് (813 416 9183), രാജീവ് നായര്‍ (941 702 0090), ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), ഷീലാ ഷാജു (813 765 5458), സജി കരിമ്പൂര്‍ (813 263 6302).