ലഫ്‌നൈന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്ത് കണ്ണുംനട്ട് കിഷാ റാം

1:30pm 12/3/2016
പി.പി.ചെറിയാന്‍
unnamed (1)
വെര്‍മോണ്ട്: വെര്‍മോണ്ട് സംസ്ഥാന പ്രതിനിധി സഭയില്‍ തുടര്‍ച്ചയായി നാലു ടേം പൂര്‍ത്തീകരിച്ച്(8 വര്‍ഷം) 2016 നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാന ലഫ്‌നന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ തയ്യാറെടുക്കുകയാണ് 29 വയസ്സുള്ള ഇന്ത്യന്‍അമേരിക്കന്‍ വനിത കിഷാ റാം.

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ പിതാവിന്റേയും, ഇല്ലിനോയ്‌സില്‍ ജനിച്ചു വളര്‍ന്ന മാതാവിന്റേയും മകളായ കിഷാ റാം ലോസ് ആഞ്ചല്‍സിലാണ് വളര്‍ന്നത്.
ചെറുകിട വ്യാപാരിയായിരുന്ന പിതാവിന്റെ കഠിനാദ്ധ്വാനവും, സ്ഥിരോത്സാഹവും ചെറുപ്പക്കാലത്തില്‍ തന്നെ കീഷായില്‍ സ്വാധീനം ചെലുത്തിയിരുന്ന ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയുടെ സ്ഥാപകനായ സര്‍ഗംഗാറാമിന്റെ കൊച്ചുമകനാണ് കിഷായുടെ പിതാവ്.

വെര്‍മോണ്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ബോഡി പ്രസിഡന്റ് പദവി ലഭിച്ച കിഷാ റാം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്നു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച 21ാം വയസ്സില്‍ കിഷാ ആദ്യമായി വെര്‍മോണ്ട് പ്രതിനിധി സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എട്ടുവര്‍ഷം സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും, അവഗണിക്കപ്പെടുന്നവര്‍ക്കും ഒരു അത്താണിയായി കീഷ മാറി.
ലഫ്്റ്റനന്റ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുവാന്‍ കഴിയുമെന്നാണ് കിഷ വിശ്വസിക്കുന്നത്.

ഡമോക്രാറ്റിക്ക് പാര്‍ട്ടി പ്രതിനിധിയായ കിഷക്ക് കാലിഫോര്‍ണിയായില്‍ നിന്നുള്ള നിയമസഭാംഗവും ഇന്ത്യന്‍ വംശജനുമായ അമി ബിറ, വാഷിംഗ്ടണില്‍ നിന്നും കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന പ്രമീളാ ജയ്പാല്‍ തുടങ്ങിയ നിരവധി ഏഷ്യന്‍ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2016 ല്‍ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫില്‍സ്‌ക്കോട്ടിന്റെ ഒഴിവുവന്ന സീറ്റില്‍ മുന്‍ സെനറ്റര്‍ റാന്‍ഡി ബ്രോക്കുമായിട്ടാണ് കീഷ ഏറ്റുമുട്ടുന്നത്്. ആഗസ്റ്റ് 2നാണ് െ്രെപമറി തിരഞ്ഞെടുപ്പു നടക്കുന്നത്‌