11:09 am 15/10/2016
മുംബൈ: ലോകത്തെ ഏറ്റവും വലിയ വാഹന ഉല്പാദകരില് ഇന്ത്യക്ക് അഞ്ചാം സ്ഥാനം. ഓര്ഗനൈസേഷന് ഇന്റര്‍നാഷനല്‍ കണ്‍സ്ട്രക്ടേഴ്സ് ഡി ഓട്ടോമൊബൈല്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016ല്‍ ഇതുവരെ രാജ്യത്ത് 25.7 ലക്ഷം കാറുകളാണ് ഉല്പാദിപ്പിച്ചതെന്ന് റിപ്പോര്‍ട്ടു പറയുന്നു. ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ, യാത്രാ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കണക്കാണിത്. ചൈന, യു.എസ്, ജപ്പാന്, ജര്‍മനി എന്നിവ മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്. 2015ല്‍ ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. ദക്ഷിണ കൊറിയയായിരുന്നു കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 41.2 ലക്ഷം വാഹനങ്ങളായിരുന്നു ഉല്പാദിപ്പിച്ചത്. നടപ്പു വര്‍ഷം ഒന്നാം സ്ഥാനത്തുള്ള ചൈന 1.28 കോടിയും രണ്ടാം സ്ഥാനത്തുള്ള യു.എസ് 70.8 ലക്ഷവും മൂന്നാം സ്ഥാനത്തുള്ള ജപ്പാന് 54 ലക്ഷവും നാലാം സ്ഥാനത്തുള്ള ജര്‍മനി 36.2 ലക്ഷവും വാഹനങ്ങളാണ് ഉല്പാദിപ്പിച്ചത്. വാഹന നിര്‍മാതാക്കളുടെ സംഘടനയുടെ കണക്കനുസരിച്ച് 2015-16ല്‍ യാത്രാവാഹന വിഭാഗത്തില്‍ 5.97 ശതമാനത്തിന്‍െറ ഉല്പാദന വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്.