01:36 pm 12/10/2016
കൊർഡോബ: ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് ജയവും അര്‍ജന്റീനക്ക് അപ്രതീക്ഷിത പരാജയവും. നായകന് നെയ്മറുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ മഞ്ഞപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വെനിസ്വേലയെ തകർത്തത്. ഗ്രബിയേല്‍ ജീസസും, വില്ലിയനുമായിരുന്നു സ്കോറര്‍മാര്‍. ഒരു ഗോള്‍ മികവിലാണ് പരാഗ്വേ അര്‍ജന്റീനയെ വീഴ്ത്തിയത്. ഡെര്‍ലിസ് ഗോണ്‍സാലസാണ് പരാഗ്വേക്ക് വേണ്ടി ഗോളടിച്ചത്. സൂപ്പര്‍താരം മെസിയെ കൂടാതെയാണ് സ്വന്തം കാണികളുടെ മുന്നില്‍ അർജൻറീന പോരിനിറങ്ങിയത്.
ഫുട്ബോള്‍ ചരിത്രത്തിലാദ്യമായി വൈദ്യുതിബന്ധം നഷ്ടമായതിനെ തുടര്‍ന്ന് മത്സരം നീണ്ട നേരം തടസപ്പെട്ട ചരിത്രവും ബ്രസീല്‍ – വെനിസ്വേല മത്സരത്തില്‍ കുറിക്കപ്പെട്ടു. കളിയുടെ എഴുപത്തിനാലാം മിനുട്ടിലാണ് പവര്‍കട്ടിനെ തുടര്‍ന്ന് ഫ്ലഡ്ലൈറ്റുകൾ തകരാറിലായത്.