ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് അന്തരിച്ചു

chef

02/02/2016

ജനീവ: ലോകത്തിലെ ഏറ്റവും മികച്ച ഷെഫെന്നറിയപ്പെട്ട ജനീവക്കാരന്‍ ബെനോയ്റ്റ് വയോലിയര്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ വസതിയില്‍ വെടിയേറ്റ നിലയില്‍ കണ്ടത്തെുകയായിരുന്നു. സ്വയം വെടിവെച്ചതാണെന്ന് സ്വിസ് പൊലീസ് പറഞ്ഞു. ലൂസിയാനക്കടുത്ത് റസ്റ്റാറന്റ് നടത്തി വരുകയായിരുന്നു. ലോകത്തിലെ മികച്ച 1000 ഭോജനശാലകളിലൊന്നായാണ് ഈ മൂന്നുനില റസ്റ്റാറന്റ് അറിയപ്പെട്ടത്. പാരിസില്‍ ജനിച്ച വയോലിയര്‍ 2012ലാണ് ഭാര്യക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയത്.