09:44 pm 15/10/2016
ലക്നൗ: ഉത്തർപ്രദേശിനടുത്ത് വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. മരിച്ചവരിൽ 15 സ്ത്രീകളും 4 പുരുഷൻമാരും ഉൾപ്പെടുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്ഘട്ട് പാലത്തിനടുത്താണ് സംഭവം. വാരണസിയിലെ ആത്മീയാചാര്യൻ ബാബ ജയ് ഗുരുദേവ് നടത്തിയ പരിപാടിക്കിടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്.
പൊലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മരണപ്പെട്ട കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും മാരകമായി പരിക്കേറ്റവർക്ക് 50,000 രൂപയും ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.