ബംഗളൂരു: ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് കാണാന്‍ തടിച്ചുകൂടിയ ആയിരങ്ങളെ നിരാശപ്പെടുത്തി ക്യാപ്റ്റന്‍ ഡാരന്‍ സമ്മി ഗെയിലിനെ ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ടിറക്കിയിട്ടും വെസ്റ്റിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം. ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്താണ് കരീബിയന്‍ നിര സെമി സാധ്യത സജീവമാക്കിയത്. സ്കോര്‍: ശ്രീലങ്ക 20 ഓവറില്‍ ഒമ്പതിന് 122. വെസ്റ്റിന്‍ഡീസ് 18.4 ഓവറില്‍ മൂന്നിന് 127. 64 പന്തില്‍ പുറത്താകാതെ 83 റണ്‍സ് നേടിയ ആന്ദ്രെ ഫ്ളെച്ചറാണ് വെസ്റ്റിന്‍ഡീസ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ആന്ദ്രെ റസ്സല്‍ പുറത്താകാതെ 20 റണ്‍സെടുത്തു. ഫ്ളെച്ചറാണ് കളിയിലെ കേമന്‍.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വിന്‍ഡീസ്, ലങ്കയെ ഒമ്പതു വിക്കറ്റിന് 122 റണ്‍സിലൊതുക്കി. നാലോവറില്‍ 12 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സാമുവല്‍ ബദ്രി, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഡ്വെ്ന്‍ ബ്രാവോ എന്നിവരാണ് ലങ്കയെ ചുരുട്ടിക്കെട്ടിയത്. ആന്ദ്രെ റസ്സല്‍, കാര്‍ലോസ് ബ്രെയ്ത്വെയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 40 റണ്‍സെടുത്ത തിസാര പെരേരയാണ് വിന്‍ഡീസ് ആക്രമണത്തെ നേരിടുന്നതില്‍ വിജയിച്ചത്. മുന്‍നിര ബാറ്റ്സ്മാന്മാര് പൂര്‍ണമായി പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് 20 റണ്‍സെടുത്തു. ഓപണര്‍ ദിനേശ് ചണ്ഡിമല്‍ (16), തിലകരത്നെ ദില്ഷന് (12) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഇതോടെ രണ്ടു ജയത്തോടെ ഗ്രൂപ്പില്‍ നാലു പോയന്റുമായി വിന്‍ഡീസ് ഒന്നാമതത്തെി.ആദ്യ മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്താനെയും വെസ്റ്റിന്‍ഡീസ് ഇംഗ്ളണ്ടിനെയും തോല്പിച്ചിരുന്നു