30-03-2016 01-07 AM
ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നാടന്‍ തോക്ക് പിടികൂടി. റിയാദില്‍നിന്ന് എത്തിയ ഇമ്രാന്‍ എന്ന യാത്രക്കാരനില്‍നിന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെടുത്തത്. എസ്‌വി 761 വിമാനത്തിലാണ് ഇമ്രാന്‍ ഇന്ത്യയിലെത്തിയത്. തോക്കിന്റെ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ പോലീസിനു കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.