01:15 pm 17/10/2016
മുംബൈ: മുംബൈയില്‍ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര(72)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9 മണിയോടെ സാന്താക്രൂസിലെ സ്വവസതിയില്‍ വെച്ചാണ് ഭൂപേന്ദ്ര വെടിയേറ്റത്. മുംബൈയിലെ ഭൂമാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന വ്യക്തിയാണ് ഭൂപേന്ദ്ര വീര.
വീരയുടെ മരണത്തിനു പിന്നില്‍ ഭൂമാഫിയാണെന്ന് അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വന്നിട്ടുണ്ട്. ഭൂമാഫിയക്കെതിരെ വിവരാവകാശ നിയമം ഉപയോഗിച്ചു കൊണ്ടായുള്ള പ്രവര്‍ത്തനമായിരുന്നു വീരയുടെ നേതൃത്വത്തില്‍ തുടര്‍ന്നിരുന്നത്.
മുബൈയിലെ കലിനക്കു ചുറ്റുമുള്ള ഭുമികൈയേറ്റങ്ങള്‍ക്കെതിരെയാണ് നിയമ പോരാട്ടം നടന്നിരുന്നത്. അദ്ദേഹത്തിന്‍െറയും വോയ്സ് ഓഫ് കലിന എന്ന സംഘടനയുടെയും നേതൃത്വത്തില്‍ ഇതിനെതിരെ ലോകയുക്തക്കും ,ബൃഹാന്‍ മുബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും പരാതികള്‍ നല്‍കിയിരുന്നു. ഭൂമാഫിയ നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വീരയുടെ മകനെയും ആക്രമിച്ചിരുന്നതായി അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വീരയുടെ കുടുംബത്തിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ റസാഖ് ഖാന്‍ എന്നയാളുടെ പേരില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.