08:49 am 22/10/2016
– ബെന്നി പരിമണം
ഹ്യുസ്റ്റണ്‍: അടൂര്‍, വാഴവിളയില്‍ വി.ഒ ചെറിയാന് (ജോമി60 വയസ്) ഹ്യുസ്റ്റണില്‍ നിര്യാതനായി. അടൂര്‍ കണ്ണംകോട് മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്. അടൂര്‍ സെന്റ് സിറിള്‍സ് കോളജിന്റെ സൂപ്രണ്ടായിരുന്ന ജോയി 2012ല്‍ റിട്ടയര്‍ഡ് ആകുകയും 2015 ഒക്ടോബര്‍ മുതല്‍ ഹ്യുസ്റ്റണില്‍ മകളോടൊപ്പം താമസിച്ചു വരുകയായിരുന്നു.
ഓര്‍ത്തഡോക്സ് സഭയുടെ കാലം ചെയ്ത പരമാദ്ധ്യക്ഷന്‍ അഭി.ബെസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്റെ സഹോദരീ പുത്രനാണ് ജോയി.
പൊതുദര്‍ശനം: ഒക്ടോബര്‍ 23 ഞായറാഴ്ച 2.30 പി.എം മുതല്‍ 5.30 മുതല്‍ വരെ ഹ്യുസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ദൈവാലയത്തില്‍വച്ച് നടത്തപ്പെടും.
ഭാര്യ: സുനു ചെറിയാന്
മകന്: ചെസ്വിന് ചെറിയാന് (ദുബായ്)
മകള്‍: ചെയ്സ് (നീതു)
മരുമകന്: അജിത് മാത്യൂ
കൊച്ചുമകന്: മീഖ
സഹോദരങ്ങള്‍: വി.ഒ രാജൂ, വി.ഒ വര്‍ഗീസ്, വി.ഒ മാത്യൂ, വി.ഒ ജേക്കബ്, വി.ഒ ജോണ്‍, ലാലിമാത്യൂ
കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.ജി മാത്യൂ (281 857 3088)