1:57pm 24/3/2016
തൃശൂര്‍: തൃശൂര്‍ അന്തിക്കാട്ടിലെ വീട്ടില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 2100 ഡിറ്റണേറ്ററുകള്‍, 656 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 75 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 20 കിലോ ഗണ്‍പൗഡര്‍ എന്നിവയാണ് പിടികൂടിയത്.
പുത്തൂക്കാരന്‍ വിനുവിന്റെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാരമ്പര്യമായി കിണര്‍പണി നടത്തുന്ന ആളാണെന്നും കിണര്‍ പണിക്കായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.