10:38am
17/2/2016
കേട്ടിട്ട് എന്തു തോന്നുന്നു…? എത്ര മനോഹരമായ ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് പറയാന്‍ വരട്ടെ. അഞ്ഞൂറു രൂപയ്ക്ക് ഉടന്‍തന്നെ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. രാജ്യത്ത് അഞ്ഞൂറു രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിംഗിങ് ബെല്‍സ് എന്ന ഇന്ത്യന്‍ കമ്പനി.
നിലവില്‍ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ വാങ്ങണമെങ്കില്‍ 5000 രൂപ വരെ ചെലവഴിക്കേണ്ട സാഹചര്യമാണ്. 500 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ വിപണിയില്‍ ഒരു കുതിച്ചുകയറ്റം നടത്താനാവുമെന്ന വിശ്വാസത്തിലാണ് കമ്പനി.
നിലവിലുള്ള മാര്‍ക്കറ്റിങ് സ്റ്റാന്റേര്‍ഡ്സ് ഉപയോഗിച്ച് ഫോണ്‍ വിപണിയില്‍ എത്തിക്കുക ബുദ്ധിമുട്ടാണെങ്കിലും ആദ്യത്തെ ബാച്ച് ഫോണുകള്‍ ഉല്‍പാദിപ്പിച്ച് കഴിഞ്ഞാല്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കൂടുതല്‍ ഫോണുകള്‍ ഉത്പാദിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.