23-03-2016
വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്. 76 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപയോഗം. എന്നാല്‍ ഉപയോഗം കൂടിയിട്ടുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് വൈദ്യുതി ബോര്‍ഡ് പറഞ്ഞു. വേനല്‍ച്ചൂട് കൂടാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ഒരാഴ്ചയായി വൈദ്യുതിയുടെ ഉപയോഗം 70 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. കഴിഞ്ഞ ദിവസം ഇത് 76 ദശലക്ഷം യൂണിറ്റായി. 2014ലെ ശരാശരി ഉപയോഗം 70.13 ആയിരുന്നു. 2015ല്‍ ഇത് 70.95 യൂണിറ്റായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 6 ദശലക്ഷം യൂണിറ്റ് അധികമാണ് ഈവര്‍ഷത്തെ ഉപയോഗം വരും ദിവസങ്ങളിലെ വൈദ്യുതി ഉപയോഗം 77മുതല്‍ 79 ദശലക്ഷം യൂണിറ്റ് വരെ ഉയരാമെന്നു വൈദ്യുതി ബോര്‍ഡ് കരുതുന്നു. പൂര്‍ണതോതില്‍ വൈദ്യുതി ഉദ്പാദിപ്പിച്ചാല്‍ 24 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ ഉള്ളത്.