09:45am 3/6/2016
– മാര്ട്ടിന് വിലങ്ങോലില്‍
ഡാലസ്: കേരളാ അസോസിയേഷന് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘വൈണ്ടണ്ട ഫൈ’ സ്റ്റേജ് ഷോ, ജൂണ്‍ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 6:30 നു ഗാര്‍ലന്‍ഡ് എംജിഎം ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രമൂഖ മലയാള ചലചിത്ര സംവിധായകനായ ജി.എസ് വിജയന് നയിക്കുന്ന ഈ കലാവിരുന്നില്‍ പ്രശസ്ത സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്, ശ്വേതാമേനോന്, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, വിഷ്ണുപ്രീയ, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയവര്‍ അണിനിരക്കും. മറ്റു നഗരങ്ങളില്‍ ഇതിനോടകം മികച്ച പ്രതികരണമാണ് ഈ സ്റ്റേജ് ഷോയ്ക്ക് ലഭിച്ചത്. ലൈവ് ഓര്ക്കസ്ട്രായോടുകൂടിയ ഗാനമേളയും പരിപാടിയില്‍ ഉണ്ടാവും
വേദി : എംജിഎം ഓഡിറ്റോറിയം 5210 5210 Locust Grove Rd Garland, TX 75043,
ജൂണ്‍ 4 ശനിയാഴ്ച 6:30 PM.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കുമായി ബന്ധപ്പെടുക:
ബാബു മാത്യു : 2142938851
റോയ് കൊടുവത്ത് : 9725697165
ടോമി നെല്ലുവേലില്‍ : 9725337399
ജോണി സെബാസ്റ്റ്യന്‍: 9723752232