ശോശാമ്മ ജോസഫ് (75) ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി.

2/2/2016

ജോയിച്ചന്‍ പുതുക്കുളം

ബക്‌സ് കൗണ്ടി : കഴിഞ്ഞ 26 -ല്‍ പരം വര്‍ഷങ്ങളായി ബക്‌സ് കൗണ്ടിയിലെ സ്ഥിര താമസക്കാരിയും, ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ കോന്നി, കുന്നത്തുകോയിക്കല്‍ കെ. വി. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (75) ജനുവരി 31ന് ബക്‌സ് കൗണ്ടിയില്‍ നിര്യാതയായി.

പരേതയുടെ പൊതുദര്‍ശനം ഫെബ്രുവരി 5ന് വെള്ളിയാഴ്ച വൈകിട്ട് 5:30 മുതല്‍ 8:30 വരെയും, സംസ്‌ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 6ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെയും ഫിലാഡല്‍ഫിയാ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് (1085 ഇമാു ഒശഹഹ ഞീമറ, എീൃ േണമവെശിഴീേി, ജഅ 19034) ഇടവക വികാരി റവ. റജി തോമസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെടും. തുടര്‍ന്ന് മൃതദേഹം കൗണ്ടി ലൈനിലുള്ള സെന്റെ ജോണ്‍ ന്യുമാന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. (3797 ഇീൗി്യേ ഘശില ഞീമറ, ഇവമഹളീി,േ ജഅ 18914).

ഷാജി, ഷൈനി, ഷൈല എന്നിവര്‍ മക്കളും, ലിസ്സി , പൊന്നച്ചന്‍, അനില്‍ എന്നിവര്‍ മരുമക്കളും, ശാലി , ഷാനി സ്‌നേഹ, സാറ, മെല്‍വിന്‍, മിശാല്‍ അലന്‍, അനിത എന്നിവര്‍ കൊച്ചുമക്കളുമാണ്.

വാര്‍ത്ത തയ്യാറാക്കി അറിയിച്ചത് : രാജു ശങ്കരത്തില്‍ , ഫിലാഡല്‍ഫിയ.