07:48 pm 16/10/2016
ന്യൂയോര്‍ക്ക് : ശ്രീനാരായണ അസ്സോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ വിജയദശമി ദിവസമായ ഒക്ടോബര്‍ 11, ബുധനാഴ്ച മലയാളം ക്ലാസ്സിന് തുടക്കം കുറിച്ചു. മാതൃഭാഷയുടെ ആദ്യാക്ഷരങ്ങള്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് സംസ്കൃത ഭാരതി യു.എസ്.എയുടെ പ്രിന്‍സിപ്പളായ. ഡോ.പത്മകുമാര്‍ ഈ സംരംഭം ഉത്ഘാടനം ചെയ്തു. തദവസരത്തില്‍ അസ്സോസിയേഷന് പ്രസിഡന്റ് സുധന് പാാലയ്ക്കല്, ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ കൃഷ്ണന്, വനിതാ വിഭാഗം പ്രസിഡന്റ് മായ ഷൈജു, സെക്രട്ടറി ഇന്ദുലേഖ സന്തോഷ്, മുന്‍ പ്രസിഡന്റ് ജനാര്ദ്ദനന് അയ്യപ്പന് എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര് സന്നിഹിതരായിരുന്നു.
കേരളത്തില്‍ മലയാള അദ്ധ്യാപകനായിരുന്ന സന്തോഷ് ഒതെയത്താണ് പ്രധാനാദ്ധ്യാപകന്.എല്ലാ ശനിയാഴ്ച്ചയും ഉച്ചക്ക് ശേഷം ക്ലാസ്സുകള്‍ നടത്താനാണ് അസ്സോസിയേഷന് ഉദ്ദേശിക്കുന്നത്. .ക്ലാസ്സിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര് സുധന് പാലയ്ക്കല്‍ (347 993 4943), സുനില്‍ കുമാര്‍ കൃഷ്ണന് (5162257781) എന്നിവരുമായി ബന്ധപ്പെടുക.