ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന് വിജയം

2:26pm 5/3/2016
images
ധാക്ക: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് പന്ത് ശേഷിക്കേയാണ് വിജയ റണ്ണെടുത്തത്.
ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍ഷനും ദിനേഷ് ചാന്‍ഡിമാലും നേടിയ അര്‍ധ സെഞ്ചുറികളാണ് ലങ്കയ്ക്കു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദ് (27 പന്തില്‍ 38), ഉമര്‍ അക്മല്‍ (37 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 48) ഷുഐബ് മാലിക്ക് (17 പന്തില്‍ പുറത്താകാതെ 13) എന്നിവരുടെ ബാറ്റിങ് മികവാണ് പാക് ജയം ഉറപ്പാക്കിയത്. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മോശം പ്രകടനം കണക്കിലെടുക്കാതെ ഷാഹിദ് അഫ്രീഡിയെ നായകസ്ഥാനത്തു നിലനിര്‍ത്തിയെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അറിയിപ്പ് കളിക്കാര്‍ ഉണര്‍വായി. എട്ടിനു തുടങ്ങുന്ന ട്വന്റി20 ലോകകപ്പിനു മുന്‍പ് ടീമില്‍ മാറ്റംവരുത്താനിടയില്ലെന്നും പി.സി.ബി. സൂചിപ്പിച്ചു.
ഇന്ത്യ, ബംഗ്ലാദേശ് ടീമുകളോടു തോറ്റതോടെയാണ് പാകിസ്താന്‍ ഏഷ്യാ കപ്പ് ഫൈനലില്‍നിന്നു പുറത്തായത്. അഫ്രീഡിയെ നായകസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് മുന്‍ താരങ്ങളും കോച്ചുമാരും അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ ടോസ് നേടിയ അഫ്രീഡി ലങ്കയെ ബാറ്റിങ്ങിനു വിട്ടത് ബൗളിങ്ങിന്റെ കരുത്ത് കാട്ടാനായിരുന്നു. അഫ്രീഡിയുടെ കണക്കു തെറ്റിച്ച് ഓപ്പണര്‍മാരായ ദിനേഷ് ചാന്‍ഡിമാലും (49 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 58) തിലകരത്‌നെ ദില്‍ഷനും (56 പന്തില്‍ ഒരു സിക്‌സറും 10 ഫോറുമടക്കം പുറത്താകാതെ 72) 110 റണ്ണിന്റെ കൂട്ടുകെട്ട് നേടി. ഈ ടൂര്‍ണമെന്റില്‍ ആദ്യമായാണ് ഒരു ഓപ്പണിങ് ജോഡി നൂറ് കടക്കുന്നത്. ഈ കൂട്ടുകെട്ട് 79 പന്തിലാണ് 100 ലെത്തിയത്. 43 പന്തില്‍ 50 കടന്ന് ചാന്‍ഡിമാലാണ് കൂടുതല്‍ ആക്രമണം കാട്ടിയത്. ടീം സ്‌കോര്‍ 100 കടന്ന ശേഷമാണ് ദില്‍ഷന്‍ അര്‍ധ സെഞ്ചുറി നേടിയത്. 42 പന്തിലായിരുന്നു ദില്‍ഷന്റെ നേട്ടം. ദില്‍ഷനെ വ്യക്തിഗത സ്‌കോര്‍ എട്ടിലും 64 ലും വച്ച് മുഹമ്മദ് ഇര്‍ഫാന്‍ കൈവിട്ടിരുന്നു. ചാന്‍ഡിമാലിനു പിന്നാലെവന്ന ഷേഹന്‍ ജയസൂര്യ (നാല്), ചാമര കപുഗദേര (രണ്ട്), ദാസുന്‍ ശനക (0) എന്നിവര്‍ പൊരുതാതെ മടങ്ങി.
സ്‌കോര്‍ബോര്‍ഡ്: ശ്രീലങ്ക ദിനേഷ് ചാന്‍ഡിമാല്‍ സി ഷാര്‍ജീല്‍ ഖാന്‍ ബി വഹാബ് റിയാസ് 58, തിലകരത്‌നെ ദില്‍ഷന്‍ നോട്ടൗട്ട് 75, ഷേഹന്‍ ജയസൂര്യ സി ഷാര്‍ജീല്‍ ഖാന്‍ ബി ഷുഐബ് മാലിക്ക് 4, ചാമര കപുഗദേര ബി മുഹമ്മദ് ഇര്‍ഫാന്‍ 2, ദാസുന്‍ ശനക ബി മുഹമ്മദ് ഇര്‍ഫാന്‍ 0, മിലിന്ദ സിരിവര്‍ധനെ നോട്ടൗട്ട് 4. എക്‌സ്ട്രാസ്: 7. ആകെ (20 ഓവറില്‍ നാലിന്) 150. വിക്കറ്റ്‌വീഴ്ച: 1110, 2117, 3125, 4125. ബൗളിങ്: മുഹമ്മദ് ആമിര്‍ 40310, മുഹമ്മദ് ഇര്‍ഫാന്‍ 40182, ഷാഹിദ് അഫ്രീഡി 40240, മുഹമ്മദ് നവാസ് 30380, വഹാബ് റിയാസ് 40301, ഷുഐബ് മാലിക്ക് 1031.
പാകിസ്താന്‍ ഷാര്‍ജീല്‍ ഖാന്‍ സി കപുഗദേര ബി ദില്‍ഷന്‍ 31, മുഹമ്മദ് ഹഫീസ് സി ആന്‍ഡ് ബി ജയസൂര്യ 14, സര്‍ഫ്രാസ് അഹമ്മദ് എല്‍.ബി. സിരിവര്‍ധനെ 38, ഉമര്‍ അക്മല്‍ സി പെരേര ബി കുലശേഖര 48, ഷുഐബ് മാലിക്ക് നോട്ടൗട്ട് 13, ഇഫ്തികര്‍ അഹമ്മദ് നോട്ടൗട്ട് 0. എക്‌സ്ട്രാസ്: 7. ആകെ (19.2 ഓവറില്‍ നാലിന്) 151. വിക്കറ്റ്‌വീഴ്ച: 123, 258,394, 4150. ബൗളിങ്: നുവാന്‍ കുലശേഖര 40201, തിസാര പെരേര 2.20250, ജയസൂര്യ 10131, ശനക 1060, ദുഷ്മന്ത ചാമീര 40320, രംഗന ഹെറാത് 40280, ദില്‍ഷന്‍ 1021, സിരിവര്‍ധനെ 20201.