ഷഹനാസ് ചെമ്പ്രായൂര്‍ ഹൂസ്റ്റണില്‍ നിര്യാതനായി

IMG_0404

2/2/2016

പി പി. ചെറിയാന്‍

ഹൂസ്റ്റണ്‍: തൃശൂര്‍ കടങ്ങോട് ചെമ്പ്രായൂര്‍ കുഞ്ഞുമുണ്ടഹമ്മദിന്റേയും, ഷെരീഫയുടേയും മകന്‍ ഷഹനാസ് (34) ഫെബ്രുവരി ഒന്നിന് ഹൂസ്റ്റണില്‍ നിര്യാതനായി.

ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ബിരുദധാരിയായ ഷഹനാസ് ചികിത്സാര്‍ത്ഥം ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ഹൂസ്റ്റണ്‍ എം.ഡി ആന്‍ഡേഴ്‌സണ്‍ ആശുപത്രിയില്‍ എത്തിയത്.

സവിയാ ഷഹനാസ് ഭാര്യയും. മുഹമ്മദ് റിയാന്‍ (4) ഏക മകനുമാണ്. ഷഹിന, ഷാനിബ എന്നിവര്‍ സഹോദരിമാരാണ്.

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇസ്ലാമിക് സെന്റര്‍ മൃതണ്ടദേഹം കേരളത്തിലേക്ക് കൊുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിന്‍ കരേടത്ത് (713 367 3343) ഹൂസ്റ്റണ്‍, അബ്ദുള്‍ ഗഫൂര്‍ (713 858 9839) ഹൂസ്റ്റണ്‍, യു.എ. നസീര്‍ (516 225 1502) ന്യൂയോര്‍ക്ക്.