07:59 pm 12/10/2016
– പി.പി. ചെറിയാന്
ഷിക്കാഗോ: ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലാസി കപ്പിച്ചിനെ (ആഹമലെ ഈുശരവ) കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്ത്തിയതായി വത്തിക്കാനില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു.
ഇന്ത്യാനപൊലീസ് ആര്‍ച്ച് ബിഷപ്പ് വില്യം ടോബിന്, ഡാലസ് ബിഷപ്പ് കെവിന് ഫാരന്‍, ഷിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലാസി കപ്പിച്ചു എന്നീ മൂന്നു പേരെയാണ് പോപ്പ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. ഷിക്കാഗോ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ പ്രഖ്യാപനം ഒക്ടോബര്‍ 9 ഞായറാഴ്ചയായിരുന്നു. മറ്റു രണ്ടു പേരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
മൂന്നുപേരുടേയും സ്ഥാനാരോഹണം നവംബര്‍ 19 ന് വത്തിക്കാനില്‍ നടക്കും. പോപ്പിനു തൊട്ടു താഴെ വരുന്ന കത്തോലിക്കാ സഭയിലെ ഏറ്റവും ഉയര്ന്നസ്ഥാനമാണ് കര്‍ദ്ദിനാള്‍ പദവി. 2014 ലായിരുന്നു കുക്കു, ലേക്ക് കൗണ്ടിയിലെ 2.2 മില്യണ്‍ കത്തോലിക്ക വിശ്വാസികളുടെ ആത്മീയ നേതൃത്വ സ്ഥാനത്തേക്ക് ബ്ലാസിയെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ആര്‍ച്ച് ബിഷപ്പ് ബ്ലാഡിയെന്നു ഷിക്കാഗൊ മേയര്‍ റഹം ഇമ്മാനുവേല്‍ അഭിപ്രായപ്പെട്ടു. കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കുയര്ത്തപ്പെട്ടാലും അടുത്ത രണ്ടുവര്‍ഷം കൂടെ ഷിക്കാഗോയില്‍ തന്നെ തുടരും.