സംസ്ഥാനത്ത് നാളെ വ്യാപാരവ്യവ സായി സമരം

07:29
29/2/2016

download
ആലപ്പുഴ: വില്‍പന നികുതി ഉദ്യോഗസ്ഥരുടെ പീഡനം മൂലം വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരികളുടെ കടയടപ്പ് സമരം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് വ്യാപാരി ഹര്‍ത്താല്‍.

ആറ് ലക്ഷം രൂപ പിഴ അടക്കാന്‍ വില്‍പന നികുതി ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ മാര്‍ജിന്‍ ഫ്രീ ഷോപ്? ഉടമയും പലചരക്ക് വ്യാപാരിയുമായ ശ്രീകുമാര്‍ (53) ആത്മഹത്യ ചെയ്തത്. രാവിലെ കട തുറന്നതിന് ശേഷമാണ് പിന്നിലെ ഗോഡൗണില്‍ തൂങ്ങിമരിച്ചത്. മൃതദേഹവുമായി വ്യാപാരികള്‍ വില്‍പന നികുതി ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താലിനും സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിനും വ്യപാരികള്‍ ആഹ്വാനം ചെയ്തു. വില്‍പന നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ ഹര്‍ത്താല്‍.