09:09 am 13/10/2016
തിരുവനന്തപുരം: കണ്ണൂര്‍ പിണറായിയില്‍ ബി.ജെ.പി പ്രവര്ത്തകന് രമിത്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്, പത്രം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കും വിവാഹം, മരണാനന്തര ചടങ്ങ് എന്നിവക്കും പോകുന്നവര്‍, ഹജ്ജ്-ശബരിമല തീര്‍ഥാടകര്‍ എന്നിവരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അറിയിച്ചു.