12:15PM 01/3/2016
മികച്ച നടന് ദുല്‍ഖര്‍ സല്മാന്, നടി പാര്‍വ്വതി, സംവിധായകന് മാര്ട്ടിന് പ്രക്കാട്ട്
തിരുവനന്തപുരം പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനെ ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുല്‍ഖറിന് മികച്ച നടനായും എന്നു നിന്റെ മൊയ്തീന് ചിത്രത്തിലെ അഭിനയത്തിനു പാര്വത്തിക്ക് മികച്ച നടിക്കുളള പുരസ്ക്കാരവും. ചാര്‍ളിയിലെ സംവിധാന മികവിനു മാര്ട്ടിന് പ്രക്കാട്ട് മികച്ച സംവിധായകനായി തിരഞ്ഞടുക്കുകയും ചെയ്യതു.
സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പില്‍ എത്തിയത്. സംവിധായകന് മോഹന്‍ അധ്യക്ഷനായ ജൂറി 14നാണ് സ്ക്രീനിങ് തുടങ്ങിയത്.
പുരസ്കാര ജേതാക്കള്‍:
നടന്: ദുല്‍ഖര്‍ സല്മാന്
നടി: പാര്‍വതി,
സ്വഭാവ നടി: അഞ്ജലി പി.വി ബെന്‍
സംവിധായകന്: മാര്ട്ടിന് പ്രക്കാട്ട്
സംഗീത സംവിധായകന്: ബിജി പാല്
പിന്നണി ഗായകന്: ജയചന്ദ്രന്
പിന്നണി ഗായിക: മധുശ്രീ നാരായണന്
ഗാനരചയിതാവ്: റഫീക് അഹമ്മദ്
തിരക്കഥാകൃത്ത്: ആര്. ഉണ്ണി
ബാലതാരം: ഗൗരവ് ജി. മേനോന്
ബാലനടി: ദേവകി മേനോന്
ഛായാഗ്രാഹകന്‍: ജോണ്‍
ഒന്നാമത്തെ കഥാചിത്രം: ഒഴിവുദിവസത്തെ കളി
രണ്ടാമത്തെ കഥാചിത്രം: അമീബ
കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണന്
വസ്താലങ്കാരം: നിസാര്‍
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ശരത് (ഇടവപ്പാതി)
ജനപ്രിയ, കലാമേന്മയുള്ള ചിത്രം: എന്ന് നിന്റെ മൊയ്തീന് (ആര്.എസ് വിമല്‍)
നവാഗത സംവിധായിക: ശ്രീബാല കെ. മേനോന്
പ്രത്യേക ജൂറി അവാര്‍ഡ്: ജയസൂര്യ
പ്രത്യേക പരാമര്‍ശം ജോയ് മാത്യു (മോഹവലയം)
കുട്ടികളുടെ ചിത്രം: മലയേറ്റം (തോമസ് ദേവസ്യ)