09:20 am 26/10/2016
സണ്ണിവെയില്‍, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഭാഗമായി സണ്ണിവെയില്‍ കരയോഗം രൂപീകരിച്ചു. കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ് ഒക്ടോബര്‍ 23-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സണ്ണിവെയില്‍ ഒര്‍ട്ടേഗ പാര്‍ക്ക് ഹാളില്‍ വച്ച് നടന്നു. ഈ കരയോഗത്തില്‍ വാര്‍ഷിക വരിസംഖ്യ നല്കിയ 74 അംഗങ്ങള്‍ നിലവില്‍ ഉണ്ട്. കാലിഫോര്‍ണിയയില്‍ അംഗങ്ങളുടെ എണ്ണം വളരെ വേഗം വര്‍ധിക്കുന്നതിനാല്‍ ചെറിയ കരയോഗങ്ങള്‍ രൂപീകരിക്കുന്നത് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കല്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍.എസ്.എസ് കാലിഫോര്‍ണിയ പ്രസിഡന്റ് രാജേഷ് നായര്‍ വിവരിച്ചു.
സണ്ണിവെയില്‍ കരയോഗത്തിന്റെ ഭാരവാഹികളായി മധു മുകുന്ദന്, സുനില്‍ നായര്‍, മിനി നായര്‍, ജിഷ്ണു തമ്പി, സതീഷ് ബാബു, വിജി രമ, സവിത നായര്‍, സുചിത് ചന്ദ്രന്, സജേഷ് രാമചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു. വരുംകാല പ്രവര്‍ത്തനങ്ങളെകുറിച്ച് യോഗം ചര്‍ച്ച ചെയ്തു. എന്‍.എസ്.എസ് നടത്തുന്ന മലയാളം ക്ലാസുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പല അംഗങ്ങളും ആവശ്യപ്പെട്ടു.
ശ്രീലളിത നായര്‍ പ്രാര്‍ഥനാ ഗീതം ആലപിച്ചു. കൃഷ്ണന് നായര്‍, റിയ നായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി മനോജ് പിള്ള ചടങ്ങില്‍ എത്തിച്ചേര്ന്നവര്ക് നന്ദി അറിയിച്ചു.