കൊച്ചി: കേരള സംസ്ഥാനത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വിഷം കലര്‍ന്ന പച്ചക്കറികളില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പങ്കിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. സി.പി.ഐ.എം സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ശ്രീനിവാസന്‍ വിമര്‍ശിച്ചത്.
ഭരണത്തിലിരിക്കുന്നവരുടെ ചൊല്ലപ്പടിക്കാര്‍ ഇതര സംസ്ഥാനങ്ങളില്‍ മാരക വിഷമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുന്നുണ്ടെന്നും ഇതിനാലാണ് ഇവയ്ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്താത്തതെന്നും ശ്രീനിവാസന്‍ ആരോപിച്ചു. നല്ല ഭക്ഷണം കൊടുക്കാതെ ക്യാന്‍സര്‍ ആശുപത്രി ഉണ്ടാക്കുന്നതിനെയാണ് താന്‍ എതിര്‍ത്തതെന്നും കേരളത്തെ ജൈവ പച്ചക്കറി സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ കാര്‍ഷിക കോളജുകളില്‍ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്നും താരം കുറ്റപ്പെടുത്തി.