09:20 am 11/10/2016
പാരിസ്:സിറിയയിലെ യുദ്ധ കുറ്റങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന് ഫ്രാൻസ്. റഷ്യൻ പിന്തുണയോടെ സിറിയയിൽ നടക്കുന്ന ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് ഫ്രാൻസ് പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സിറിയയിലെ അലപ്പോയിൽ സിവിലിയൻമാർക്കെതിരെയും ആശുപത്രികൾക്ക് നേരെയും നടത്തുന്നതിൽ റഷ്യക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
അലപ്പോയിൽ നടക്കുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റത്തിെൻറ പരിധിയിൽ വരുന്നതാണെന്ന് നേരത്തെ െഎക്യരാഷ്ട്ര സഭയും കുറ്റപ്പെടുത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യെട്ട് അന്താരാഷ്ട്ര ക്രമിനൽ കോടതിയെ സമീപിക്കാൻ ഫ്രാൻസ് ഒരുങ്ങുന്നത്.
അലപ്പോയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് അന്തരാഷ്ട്ര നിയമങ്ങൾ ഉപയോഗപ്പെടുത്തണം. റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ മാർക് അയ്റോൾട്ട് പറഞ്ഞു. ഫ്രാൻസ് പ്രസിഡൻ് ഫ്രാൻസോ ഒാലൻറ് അലപ്പോയിലെ സാഹചര്യം വിലയിരുത്തുമെന്നും അയ്റോൾട്ട് കൂട്ടിച്ചേർത്തു.