9:17am 8/3/2016
ജോയിച്ചന്‍ പുതുക്കുളം
ജോയിച്ചന്‍ പുതുക്കുളം
സി.എം.എ കലാമേള 2016- രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20-നു സമാപിക്കുന്നു
ഷിക്കാഗോ: ഏപ്രില്‍ രണ്ടിന് ഷിക്കാഗോ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടത്തപ്പെടു കലാമേള 2016-ന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20-നു സമാപിക്കുമെ് കലാമേള ചെയര്‍മാന്‍ രഞ്ജന്‍ ഏബ്രഹാമും, കോ- ചെയര്‍മാന്‍മാരായ ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത് എന്നിവര്‍ അറിയിച്ചു. അവസാനദിവസം വരെ കാത്തുനില്‍ക്കാതെ www.chicagomalayaleeassociation.org എന്ന വെബ്‌സൈറ്റില്‍ നേരത്തത െരജിസ്റ്റര്‍ ചെയ്ത് കലാമേള വിജയിപ്പിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് അവര്‍ അറിയിച്ചു.
മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ പ്രസിഡന്റ് ടോമി അംബേനാടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കലാമേളയുടെ ഇതുവരെയുള്ള പുരോഗതി അവലോകനം ചെയ്തു. യാതൊരു പരാതിക്കും ഇടനല്‍കാത്ത രീതിയില്‍ കലാമേള നടത്തുതിനായി വിവിധ കമ്മിറ്റികളിലേക്ക് ജോണിക്കു’ി പിള്ളവീട്ടില്‍, ജൂബി വള്ളിക്കളം, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു നടുവീ’ില്‍, സന്തോഷ് നായര്‍, സ്റ്റാന്‍ലി കളരിക്കമുറിയില്‍, സണ്ണി വള്ളിക്കളം, തൊമ്മന്‍ പൂഴിക്കുല്‍േ, സേവ്യര്‍ ഒറവണകളത്തില്‍, ജേക്കബ് പുറയാനപ്പള്ളില്‍, ജോഷി പുത്തൂരാന്‍, ഷാബു മാത്യു, മോഹന്‍ സെബാസ്റ്റ്യന്‍ എിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സെക്ര’റി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമ മുണ്ടപ്ലാക്കില്‍, വൈസ് പ്രസീഡന്റ് ജസ്സി റിന്‍സി എിവര്‍ പ്രസംഗിച്ചു.
ഏപ്രില്‍ 9-ന് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയ പാരീഷ് ഹാളില്‍ നടത്തു വനിതാ ദിനാഘോഷങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ഏപ്രില്‍ 22-ന് താഫ്റ്റ് ഹൈസ്‌കൂളില്‍ വെച്ച് നടത്തു ‘വൈശാഖസന്ധ്യ 2016’ എ സ്റ്റേജ്‌ഷോ വിജയിപ്പിക്കാന്‍ എല്ലാ മലയാളികളേയും സഹകരണം യോഗം അഭ്യര്‍ത്ഥിച്ചു.
മെയ് മാസം ഏഴാം തീയതി സി.എം.എ ഹാളില്‍ വെച്ച് ചീട്ടുകളി മത്സരം നടത്തുതാണ്. കൂടാതെ മെയ് 15-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വാര്‍ഷിക ജനറല്‍ബോഡിയും സി.എം.എ ഹാളില്‍ വെച്ച് നടത്തുതാണെും ഭാരവാഹികള്‍ അറിയിച്ചു. ജിമ്മി കണിയാലി (പി.ആര്‍.ഒ) അറിയിച്ചതാണിത്.