കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് വ്യാപക പോസ്റ്ററുകള്‍. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടക്കൊച്ചിയില്‍ പ്രകടനവും നടത്തി. ജനങ്ങള്‍ക്ക് വേണ്ടത് ജനമനസ് തൊട്ടറിഞ്ഞ ജനനായകനെയാണ്. അഴിമതി ഭരണം തുലയാനായി നല്ലൊരു നാളെ പുലരാനായി യുവത്വത്തിന്റെ പ്രതീകം പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കുക എന്നാണ് പോസ്റ്ററിലുള്ളത്. ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പി.കെ ഗുരുദാസനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ഥി രജനി പാറക്കടവിനെതിരായി കായംകുളത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇ.പി ജയരാജനെ എക്‌സൈസ് മന്ത്രിയാക്കാനാണ് ഗുരുദാസന് സീറ്റ് നിഷേധിച്ചതെന്നാണ് കൊല്ലത്ത് പ്രചരിച്ച പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം പുന:പരിശോധിക്കണമെന്നാണ് രജനിക്കെതിരായ പോസ്റ്ററിലെ ആവശ്യം. സി.പി.എമ്മിനെ ബി.ഡി.ജെ.എസിന് അടിയറവെക്കരുതെന്നും പരാമര്‍ശമുണ്ട്.
പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയാത്ത രജനിയെ എന്ത് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് ബോധ്യപ്പെടുത്തണം. കായംകുളം മണ്ഡലം നഷ്ടപ്പെടുത്തുന്ന തീരുമാനം പുന:പരിശോധിക്കണമെന്നും എല്‍.ഡി.എഫ് അനുഭാവികള്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.