കോഴിക്കോട്: നീണ്ടനാള്‍ ചികിത്സ വേണ്ടിവരുന്ന ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന വാശി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പണറായി വിജയന്. പി.ജയരാജന്റെ ആരോഗ്യനില മോശമാണ്. ഈ സമയത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിയില്ല. പകരം ഇപ്പോള്‍ അദ്ദേഹം കിടക്കുന്ന കിടക്കയില്‍വെച്ച് ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കാമെന്നും പിണറായി വിജയന് നിര്‍ദേശിച്ചു.
സി.ബി.ഐ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റിവെക്കാറുണ്ട് എന്നത് വ്യക്തമാണ്. എന്നാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ മാത്രമല്ല, അവരെ നിയന്ത്രിക്കുന്ന വര്‍ഗീയ ശക്തികളുടെ ഇടപെടല്‍ കൂടി ഇക്കാര്യത്തില്‍ ഉണ്ടായിയെന്നും പിണറായി വിജയന് പറഞ്ഞു.