സീറോ മലബാര്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

11:09am 20/3/2016

ജോയിച്ചന്‍ പുതുക്കുളം
syromalabarholy_pic
ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ സമയവിവരം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു.

ഓശാന ഞായര്‍ (മാര്‍ച്ച് 20) രാവിലെ 10 മണിക്ക് പാരീഷ് ഹാളില്‍ ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ദിവ്യബലിക്കുശേഷം തമുക്ക് നേര്‍ച്ച ഉണ്ടായിരിക്കും.
തിങ്കള്‍, ചൊവ്വ: വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിക്കുശേഷം ഫാ. സിബി പുളിക്കല്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ക്ലാസ് എടുക്കും.

ബുധന്‍ (മാര്‍ച്ച് 23): വൈകിട്ട് 6.30-നു തൈലം വെഞ്ചരിപ്പും ആഘോഷമായ കുര്‍ബാനയും. ഫാ. സിബി പുളിയ്ക്കലിന്റെ ക്ലാസ് കുര്‍ബാനയ്ക്കുശേഷം ഉണ്ടായിരിക്കും.

പെസഹാ വ്യാഴം (മാര്‍ച്ച് 24): വൈകിട്ട് 7 മണിക്ക് വി. കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂ.ഷ, വിശുദ്ധ കുര്‍ബാന പ്രദക്ഷിണം, തുടര്‍ന്ന് പാരീഷ് ഹാളില്‍ അപ്പംമുറിക്കല്‍ ശുശ്രൂഷ. തുടര്‍ന്ന് രാത്രി 12 വരെ ആരാധനയും ഉണ്ടായിരിക്കും.

ദുഖവെള്ളി (മാര്‍ച്ച് 25): രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ ആരാധാന. തുടര്‍ന്ന് 5.30-നു പീഡാനുഭവ ചരിത്ര വായനയും ശുശ്രൂഷയും ആരംഭിക്കുന്നു. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേകം തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും.

ദുഖശനി (മാര്‍ച്ച് 26): 8.30-നു വിശുദ്ധ കുര്‍ബാന, പുത്തന്‍ തീയും പുത്തന്‍വെള്ളവും വെഞ്ചരിക്കല്‍, മാമ്മോദീസാ വ്രതനവീകരണം.

ഈസ്റ്റര്‍ ആഘോഷം ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്നു. ഇംഗ്ലീഷില്‍ പ്രത്യേകം തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും.

ഞായറാഴ്ച (മാര്‍ച്ച് 27) രാവിലെ 10 മണിക്ക് ഒരു കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുകര്‍മ്മങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേരുവാനായി ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസിസ്റ്റന്റ് വികാരി ഫാ. സെബി ചിറ്റിലപ്പള്ളിയും ഏവരേയും ക്ഷണിക്കുന്നു.