സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ പെസഹാ ആചരണം

ജോയിച്ചന്‍ പുതുക്കുളം
syromalabarpesha_pic2
ഷിക്കാഗോ: വിശുദ്ധ കുര്‍ബാനയുടേയും പൗരോഹിത്യകൂദാശയുടേയും സ്ഥാപനദിവസമായ പെസഹാ അത്യാദരപൂര്‍വ്വം ആചരിക്കപ്പെട്ടത് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ അനുഭവമായി. തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനൊപ്പം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളി, ഫാ. ബെഞ്ചമിന്‍, ഫാ. സിബി പുളിക്കല്‍, ഫാ. സ്‌കറിയാ തോപ്പില്‍ എിവരും തിരുകര്‍മ്മങ്ങളില്‍ കാര്‍മികത്വം വഹിച്ചു.

അന്ത്യഅത്താഴ ദിനം അത്യുത സ്‌നേഹത്തിന്റേയും എളിമയുടേയും മഹനീയ മാതൃക നല്‍കിയ ദൈവപുത്രന്‍ തന്റെ പ്രവര്‍ത്തിയുടെ സ്മരണയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി. വിശുദ്ധവാരദിനങ്ങളില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ക്ലാസുകള്‍ എടുത്ത ഫാ. സിബി പുളിക്കല്‍ ‘സഹനത്തിന്റെ തീച്ചുളയില്‍ ഉതമായ കൃതജ്ഞതാ സമര്‍പ്പണം’ അതാണ് വിശുദ്ധ കുര്‍ബാന എത് വളരെ മനോഹരമായി അവതരിപ്പിച്ചു. ‘എന്റെ ഓര്‍മ്മയ്ക്കായി നിങ്ങളിത് ചെയ്യുവിന്‍’ എു കര്‍ത്താവ് നല്‍കിയ കല്പനയുടെ പ്രത്യുത്തരമായി വിശുദ്ധ കുര്‍ബാന ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയും സിബി അച്ചന്‍ വിശദീകരിച്ചു. ഓരോ ബലിയര്‍പ്പണത്തിലും അന്ത്യഅത്താഴവേള വീണ്ടും അനുഭവവേദ്യമാക്കപ്പെടുകയാണെും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

തുടര്‍് അത്യാഘോഷപൂര്‍വ്വം വിശുദ്ധ കുര്‍ബാന പ്രദക്ഷിണം നടു. പാതിരാ വരെ ആരാധനയും ഉണ്ടായിരുു. പാരീഷ് ഹാളില്‍ പരമ്പരാഗത രീതിയില്‍ അപ്പംമുറിക്കല്‍ ശുശ്രൂഷയും പ്രാര്‍ത്ഥനകളും അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ നടു. വിശ്വാസികളേവര്‍ക്കും അപ്പവും പാലും തയാറാക്കിയി’ുണ്ടായിരുു. ബീന വള്ളിക്കളം അറിയിച്ചതാണിത്.