12:06pm
16/02/2016
മണ്‍റോതുരുത്ത്: സിയാചിനില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ച ലാന്‍സ്‌നായിക് സുധീഷ്‌കുമാറിന്റെ മൃതദേഹം ചൊവ്വാഴ്ച മണ്‍റോതുരുത്തിലത്തെിക്കും. തിങ്കളാഴ്ച രാത്രി വൈകി തിരുവനന്തപുരം വിമാനത്താവളത്തിലത്തെിച്ച മൃതദേഹം പാങ്ങോട് മിലിറ്ററി ക്യാമ്പില്‍നിന്ന് ചൊവ്വാഴ്ച രാവിലെ ജന്മനാട്ടിലേക്ക് കൊണ്ടുവരും.
സുധീഷിന്റെ മൃതദേഹം പൂര്‍ണ സൈനികബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംസ്‌കാരച്ചടങ്ങുകള്‍ ഉച്ചക്ക് ഒന്നിന് ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ ആറിന് പാങ്ങോട് സൈനിക ക്യാമ്പില്‍ സൈനിക ബഹുമതി ചടങ്ങുള്‍ പൂര്‍ത്തിയാക്കി, മണ്‍റോതുരുത്തില്‍നിന്നത്തെുന്ന 101 വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം ദേശീയപാതയിലൂടെ കുണ്ടറ മുക്കട വഴിയാണ് മണ്‍റോതുരുത്തിലത്തെിക്കുക.
സുധീഷ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചിറ്റുമല സി.വി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു നിമിഷം നിര്‍ത്തിയിടും. സുധീഷ് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മണ്‍റോതുരുത്ത് ഗവ.എല്‍.പി സ്‌കൂളില്‍ രാവിലെ 10 ഓടെ എത്തിച്ചേരും. അരമണിക്കൂര്‍ പൊതുജനത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. ഇവിടെയാണ് മൃതദേഹം പെട്ടിയില്‍നിന്ന് കാണത്തക്കവിധം ക്രമീകരിക്കുന്നത്.
ജനത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്ന് മൃതദേഹം വീടുകാണിക്കല്‍ ചടങ്ങിനായി എടുക്കും. വീട്ടിലത്തെി അടുത്ത ബന്ധുക്കള്‍ക്ക് മാത്രം അന്ത്യോപചാരം അര്‍പ്പിക്കാനുള്ള പ്രത്യേക അവസരം സൈന്യം ഒരുക്കും. വീട്ടില്‍നിന്ന് മൃതദേഹം വീട്ടിനോട് ചേര്‍ന്ന് ക്രമീകരിച്ച പന്തലിലേക്ക് മാറ്റും. ഇവിടെയും പൊതുജനത്തിന് അന്ത്യോപചാരം അര്‍പ്പിക്കാം. ഉച്ചക്ക് ഒന്നോടെ മൃതദേഹം തൊട്ടുചേര്‍ന്ന മുളച്ചന്ത്ര ക്ഷേത്രമൈതാനിയില്‍ ക്രമീകരിച്ച പ്രത്യേക സ്ഥലത്തേക്ക് എടുക്കും