04:35 PM 19/10/2016
തിരുവനന്തപുരം: നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരകനായിരുന്ന സുരേഷ് ഗോപി ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
നിലവിൽ ബി.ജെ.പി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയെ ബി.ജെ.പി രാജ്യസഭാംഗമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുന്ന പ്രചാരണ വേദികളിൽ സുരേഷ് ഗോപിക്ക് പ്രത്യേക ഇരിപ്പിടം ലഭിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി സമീപിച്ചിരുന്നെങ്കിലും സുരേഷ് ഗോപി താൽപര്യം കാട്ടിയിരുന്നില്ല.