സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ബാള്‍ട്ടിമൂറിന് പുതിയ അജപാലകന്‍

11:47am 12/5/2016

Newsimg1_50351990
ചിക്കാഗോ: സെന്റ് തോമസ് കത്തീഡ്രല്‍ ചിക്കാഗോയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ. സെബി ചിറ്റിലപ്പള്ളിയെ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്, ബാള്‍ട്ടിമൂറിലെ ഫുള്‍ടൈം വികാരിയായി നിയമിച്ചുകൊണ്ട് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു. ബിഷപ്പിന്റെ കല്പന വായിച്ചുകൊണ്ട് ഫാ. സെബി ചിറ്റിലപ്പള്ളി സ്ഥാനം ഏറ്റെടുത്തു.

ട്രസ്റ്റിമാരായ ജോസഫ് കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ് എന്നിവര്‍ ബൊക്കെ കൊടുത്ത് സ്വീകരിക്കുകയും, ഷാജി ജോര്‍ജ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ജോസഫ് ഞാറക്കാട്ട് അറിയിച്ചതാണിത്.