സോളാര്‍ കമ്മിഷന്‍ നടപടികള്‍ ഏകപക്ഷീയമാകുന്നുവെന്ന്് അഡ്വ.ബി രാജേന്ദ്രന്‍

21-3-2016
solar-commission_111
കാലാവധി നീട്ടിയതിനു ശേഷമുള്ള കമ്മിഷന്‍ നടപടികള്‍ ഏകപക്ഷീയമാണെന്ന് ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി അഡ്വ.ബി രാജേന്ദ്രന്‍. കമ്മിഷന്‍ നടപടികള്‍ മന്തഗതിയിലായിരിക്കുകയാണ്. സരിതയുടെ വിസ്താരത്തിന്റെ പേരില്‍ കഴിഞ്ഞ ഒന്നരമാസക്കാലം കാര്യമായ ഒരു നടപടിയും നടന്നിട്ടില്ല. കമ്മിഷന്റെ പ്രവര്‍ത്തനത്തിനായി ലക്ഷക്കണക്കിന് രൂപയാണ് ചിലവാക്കുന്നത്. സരിതയുടെ വിസ്താരം ഉച്ചതിരിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും കമ്മിഷന്‍ അത് ഏകപക്ഷീയമായി 28ലേക്ക് മാറ്റിവച്ചു. വളരെ പ്രധാനപ്പെട്ട തെളിവുകള്‍ നല്‍കാന്‍ കഴിയുന്ന അന്ന് അഭ്യന്തരവകുപ്പ് മന്തിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ.പി വേണുഗോപാല്‍ എം.പി, ബെന്നി ബഹനാന്‍ എം.എല്‍.എ, പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, അബ്ദുള്ളക്കുട്ടി, സി.എ മാധവന്‍ എന്നിവരടെ വിസ്താരം തെരഞ്ഞെടുപ്പിന് നടത്താന്‍ കമ്മിഷന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം നടപടികള്‍ കമ്മിഷന്റെ ഭാഗത്തുനിന്ന് വരുന്നത് തെറ്റായ ധാരണയ്ക്ക് ഇടവരുത്തും. സരിതയെ ഇവര്‍ വിളിച്ചതിനുള്ള തെളിവുകള്‍ കമ്മിഷന് മുന്‍പിലുണ്ട്. എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ കമ്മിഷന്‍ പുറത്ത് വിടുന്നില്ല. ഇതിനെതിരെ ശക്തമായ ആക്ഷേപം ലോയേഴ്‌സ് യുണിയനുണ്ട്. സത്യം തെരഞ്ഞെടുപ്പിനുമുന്‍പ് പുറത്തുവരുന്നത് തടയുന്നതിന് കമ്മിഷന്‍ നടപടികളുമായി പോകുന്നത് ഗൗരവമണ്. ഇത് കമ്മിഷന് കേരള സമൂഹത്തിന്റെ മുന്‍പില്‍ വിശ്വസം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതുണ്ടാവാതിരിക്കുന്നതിനാണ് ലോയേഴ് യൂനിയന്‍ ഇടക്കാല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മിഷന്‍ ഇത് തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിന്റെ പേരില്‍ വിസ്താരം നീട്ടുകയാണ്. ലോയേഴ്‌സ് യൂനിയന്‍ സെക്രട്ടറി എന്നനിലക്ക് വേണുഗോപാലിന്റെ ഡ്രൈവര്‍ നാഗരാജനോട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചോദിക്കാനുള്ള അവസരം പോലും കമ്മിഷന്‍ തടയുകയായിരുന്നു. ഇങ്ങിനെചെയ്യുന്നത് ജുഡീഷറിയോടുള്ള ജനങ്ങളുടെ വിശ്വസം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും. അതിനാല്‍ കമ്മിന്റെ മെല്ലെപ്പോക്ക് നയം ഒഴിവാക്കി എത്രയും പെട്ടന്ന് വിസ്താരം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും അഡ്വ.ബി രാജേന്ദ്രന്‍ പറഞ്ഞു.