കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡമില്ലെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് നേതൃത്വം. തര്‍ക്കമുള്ള സ്ഥലങ്ങളില്‍ പാനല്‍ തയാറാക്കുമെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് പാനല്‍ നിര്‍ദേശം മുന്നോട്ട് വച്ചത്. കൊല്ലം, കൊയിലാണ്ടി, നിലമ്പൂര്‍ എന്നീ സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കെ.ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, കെ.സി. ജോസഫ് എന്നിവരുടെ മണ്ഡലങ്ങളിലും പാനല്‍ തയാറാക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് തെരഞ്ഞെടുപ്പ് സമിതിയെ ചുമതലപ്പെടുത്തി. സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നേക്കും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക.
അതിനിടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് എ.ഐ.സി.സി നിര്‍ദേശിച്ചു. പുതുമുഖങ്ങള്‍ക്കും പരിഗണന നല്‍കണം എന്നും നിര്‍ദേശമുണ്ട്. ആരോപണ വിധേയരായവരുടെ കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും എഐസിസി അറിയിച്ചതായാണ് വിവരം.