10.40 AM 30/10/2016
മാഡ്രിഡ്: പത്തുമാസം നീണ്ട അനിശ്ചിതത്വങ്ങൾക്കു ശേഷം സ്പെയിനിൽ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്. അതേസമയം, ഭൂരിപക്ഷമില്ലാത്തത് പാർലമെന്റിൽ നിയമ നിർമാണം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന് തിരിച്ചടിയാകും. ആദ്യ തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ റിജോയിയുടെ കൺസർവേറ്റീവ് പോപ്പുലർ പാർട്ടിക്ക് ഇക്കുറി 350ൽ 137 സീറ്റ് മാത്രമാണ് നേടാനായത്. 2011ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റിജോയ് രാജ്യം നേരിട്ട കനത്ത സാമ്പത്തിക മാന്ദ്യം മറികടക്കാൻ കടുത്ത തീരുമാനങ്ങളാണ് കൈക്കൊണ്ടത്.