സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ ഡാളസ്സില്‍ജൂണ്‍ 5ന്04.02

04.02 PM 28-05-2016
storytelling-1
പി.പി.ചെറിയാന്‍

ഡാളസ്: ഡാളസ്‌ഫോര്‍ട്ട് വത്തിലെ 5 മുതല്‍ 10വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 2 മുതല്‍ 4വരെ സ്‌റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഇര്‍വിംഗ് വാല്‍നട്ട്ഹില്‍ ലയിനിലുള്ള 205ാം സ്യൂട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിജയികള്‍ക്ക് ട്രോഫി വിതരണവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ജെയ് 9729488476, റോജ 860 992 8142