6:11pm 4/3/2016
കൊച്ചി: സ്കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 200 ല്‍ നിന്ന് 220 ആയി വര്‍ധിപ്പിക്കാന്‍ ഹൈകോടതിയുടെ നിര്‍ദേശം. 220 അധ്യയന ദിവസങ്ങള്‍ നിര്‍ബന്ധമായും വേണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. പരീക്ഷാ ദിവസങ്ങള്‍ക്കും പാഠ്യേതര ദിവസങ്ങള്‍ക്കും പുറമെയാണിത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ അവകാശ നിയമവും കെ.ഇ.ആറും ഇത് അനുശാസിക്കുന്നുണ്ടെന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 180 ദിവസം മാത്രമാണ് അധ്യയന ദിവസങ്ങള്‍ ഉണ്ടായിരുന്നത്. അധ്യയന ദിവസങ്ങള്‍ അധികരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പി.ടി.എ യാണ് കോടതിയെ സമീപിച്ചത്.