സ്‌കൂള്‍ കുട്ടികളെ ഇസ്ലാമിക് സ്‌റ്റേറ്റ് വീഡിയോ കാട്ടിയ അധ്യാപകന് 300 ഡോളര്‍ പിഴ

11:29am 20/3/2016
download (1)
ന്യൂയോര്‍ക്ക്: കുട്ടികളെ ഇസ്ലാമിക് സ്‌റ്റേറ്റ് വീഡിയോ കാട്ടിയ അധ്യാപകന് 300 ഡോളര്‍ പിഴ ചുമത്തി. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തടവിലാക്കിയവരുടെ തലയറക്കുന്ന വീഡിയോ കുട്ടികളെ കാണിച്ചതിനാണ് അധ്യാപകന് പിഴ ചുമത്തിയത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു മിഡില്‍ സ്‌കൂള്‍ അധ്യാപകനായ അലെക്‌സിസ് നസാരിയൊ എന്ന അധ്യാപകനാണ് പിഴ ചുമത്തിയത്. വര്‍ഷം 105000 ഡോളര്‍ വരുമാനമാണ് അലെക്‌സിസിനുള്ളത്. 20142015 കാലഘട്ടത്തില്‍ സൗത്ത് ബ്രോണ്‍ക്‌സ്അക്കാഡമിയിലെ കുട്ടികളെയാണ് ഇയാള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് വീഡിയോ കാട്ടിയത്.
അന്വേഷണത്തില്‍ അധ്യാപകന്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തടവുകാരുടെ തലയറക്കുന്ന വീഡിയോ തങ്ങളെ കാട്ടിയെന്ന കുട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് കുട്ടികളെയാണ് ഈ വീഡിയോ കാട്ടിയത്. വീഡിയോ കണ്ട് തങ്ങള്‍ ഭയന്നെന്നും കുട്ടികള്‍ പറയുന്നു. വിദ്യാഭ്യാസ വിഭാഗം അധ്യാപകനെ പുറത്താക്കാന്‍ തീരുമാനമെടുത്തെങ്കിലും കോടതി വിധി 300 ഡോളര്‍ പിഴയില്‍ ഒതുങ്ങി.