ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക പുതിയ ദേവാലയ നിര്‍മ്മാണ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ജൂണ്‍ അഞ്ചിന്

10.34 PM 27-05-2016
groundbreaking_pic
ജോയിച്ചന്‍ പുതുക്കുളം

ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്: 1997 ജൂണ്‍ എട്ടാം തീയതി ക്‌നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ അഭി. ഏബ്രഹാം മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തയും, അഭി. സിറില്‍ അപ്രേം കരീം മെത്രാപ്പോലീത്ത (ഇന്നത്തെ അന്ത്യോഖ്യയുടെ പാത്രിയര്‍ക്കീസ് ബാവ) യുടേയും കാര്‍മികത്വത്തില്‍ കൂദാശ ചെയ്യപ്പെട്ട കണക്ടിക്കട്ടിലെ വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിന്റെ വലിയ വളര്‍ച്ചയിലൂടെയുണ്ടായ സ്ഥലപരിമിതി മൂലം പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം ആവശ്യമായിത്തീര്‍ന്നു.

2016 ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച ദേവാലയത്തിലെ പെരുന്നാളിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വെതേസ്ഫീല്‍ഡ്, കണക്ടിക്കട്ട്, 648 റസല്‍ റോഡില്‍, പുതുതായി വാങ്ങിയ സ്ഥലത്താണ് ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ നോര്‍ത്ത് അമേരിക്കന്‍ മേഖലയുടെ അഭിവന്ദ്യ ഡോ. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത, വൈദീകരുടേയും, ശെമ്മാശന്മാരുടേയും, കന്യാസ്ത്രീകളുടേയും, സഹോദര ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി നടത്തുന്നത്. വെതേസ് ഫീല്‍ഡ് ടൗണ്‍ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യവും തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്.

224 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റോടും, 56 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യത്തോടെയും വിഭാവനം ചെയ്തിരിക്കുന്ന ദേവാലയത്തിന്റെ ആരാധനാ സ്ഥലത്തിന് 5460 സ്‌ക്വയര്‍ ഫീറ്റും, വോക്ക്ഔട്ട് ബെയിസ്‌മെന്റിനു 5460 സ്‌ക്വയര്‍ ഫീറ്റും ഉണ്ടായിരിക്കും.

58 അംഗങ്ങളുള്ള ബില്‍ഡിംഗ് കമ്മിറ്റി വികാരിമാരായ പുന്നൂസ് കല്ലംപറമ്പില്‍ അച്ചന്റേയും, മര്‍ക്കോസ് ചാലുപറമ്പില്‍ അച്ചന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജനറല്‍ കണ്‍വീനര്‍ ബെന്നി പുതുവീട്ടില്‍, ഫിനാന്‍സ് കണ്‍വീനര്‍ സിബി ചരുവുപറമ്പില്‍, കണ്‍സ്ട്രക്ഷന്‍ കണ്‍വീനര്‍ തോമസ് ചാലുപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സനോജ് പുതിയമഠം, മറ്റു കണ്‍വീനര്‍മാരായ സജി ഇരണയ്ക്കല്‍, ഏബ്രഹാം കാലായില്‍, ബിജോയ് കല്ലേലുമണ്ണില്‍, ചിക്കു കാളിശേരില്‍, ടിജിന്‍ തൈയ്ത്തറ, അരുണ്‍ മാണിക്യമംഗലം എന്നിവര്‍ ദേവാലയ നിര്‍മ്മാണം 2017 ഡിസംബറിനു മുമ്പായി തീര്‍ക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

ഈ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനായി യുവാക്കളുടെ സ്വതന്ത്രമായ കമ്മിറ്റി ഡീക്കന്‍ ജോ വളയാനത്ത്, മേഘ തോമസ് അമ്പൂരാന്‍, ഷോണ്‍ ചരിവുപറമ്പില്‍, നീല്‍ കൊട്ടോത്തറ, ജസ്സി വടപറമ്പില്‍, ബിന്ദു കല്ലമണ്ണില്‍ എന്നിവരുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സനോജ് പുതിയമഠം (860 966 8964).