ഹിമപാതത്തിന് നേരിയ ശമനം; ന്യൂയോര്‍ക്കിലേക്കുള്ള യാത്ര വിലക്ക് നീക്കി

_81269059_3storey

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഹിമപാതം നല്ല ശതമാനം കുറഞ്ഞതോടെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്ര വിലക്കും അടിയന്തരാവസ്ഥയും നീക്കി. ഹിമപാതത്തെ തുടര്‍ന്ന് ഇതുവരെ 19 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. ന്യൂ യോര്‍ക്കിലും ന്യൂ ജേഴ്‌സിയിലും മൂന്നടി പൊക്കത്തില്‍ മഞ്ഞ് മൂടികിടക്കുകയാണ്. ന്യൂ ജേഴ്‌സിയില്‍ കാറില്‍ കുടുങ്ങിപ്പോയ ഒരമ്മയും കുഞ്ഞും വിഷ വാതകം ശ്വസിച്ചു മരിച്ചത്. ലക്ഷക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. വാഷിംഗ്ടണ്‍ നഗരത്തിലെ രണ്ട് വിമാനത്താവളങ്ങള്‍ അടച്ചു. വെസ്റ്റ് വിര്‍ജീനയയിലാണ് ഏറ്റവും അധികം ഹിമപാതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനജീവിതം സാധാരണ നിലയിലാവാന്‍ ഇനിയും ദിവസങ്ങളെടുക്കും. 1869 ന് ശേഷം ന്യൂ യോര്‍ക്ക് നഗരം കണ്ട ഏറ്റവും വലിയ ഹിമപാതമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.