ജമ്മു: സിയാചിനില്‍ ഹിമപാതത്തില്‍ പരിച്ച സൈനികരില്‍ ഒരു മലയാളിയും ഉള്ളതായി വിവരം. സൈനികരുടെ പേര് വിവരങ്ങള്‍ പ്രതിരോധമന്ത്രാലയം പുറത്ത് വിട്ടു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് ബി.സുധീഷ്(29) ആണ് മരിച്ചത്.
രണ്ട് വര്‍ഷം മുമ്പാണ് സുധീഷിന്റെ വിവാഹം. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ശാലു ആണ് ഭാര്യ. നാല് മാസം പ്രായമുള്ള മീനകക്ഷി മകളാണ്. മരിച്ച സൈനികരില്‍ നാലു പേര്‍ തമിഴ്‌നാട് സ്വദേശികളും മൂന്നു പേര്‍ കര്‍ണാടക സ്വദേശികളും മറ്റുള്ളവര്‍ കേരള, മഹാരാഷ്ര്ട,, അന്ധ്രപ്രദേശ് സ്വദേശികളുമാണ്.
സുബേദാര്‍ നഗേശ, ലാന്‍സ് നായിക് ഹനുമന്തപ്പ, സിപോയ് മഹേഷ്(കര്‍ണാടക), ഹവില്‍ദാര്‍ ഏലുമലൈ, സിപോയ് ഗണേശന്‍, സിപോയ് രാമമൂര്‍ത്തി, ലാന്‍സ് ഹവീല്‍ദാര്‍ എസ്.കുമാര്‍(തമിഴ്‌നാട്), സിപോയ് മുഷ്താഖ് അഹമ്മദ്(ആന്ധ്ര), സിപോയ് സൂര്യവംശി(മഹാരാഷ്ട്ര) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
സമുദ്ര നിരപ്പില്‍ നിന്ന് 19,000 അടി ഉയരത്തിലുള്ള ഈ മേഖല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ്. കനത്ത മഞ്ഞുകട്ടകള്‍ സൈനിക പോസ്റ്റിന്റെ മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്.