ഹൂസ്റ്റണില്‍ വെടിവയ്പ്: രണ്ടു മരണം

04:18pm 30/5/2016
images (5)

ന്യുയോര്‍ക്ക്: യു.എസില്‍ വീണ്ടും വെടിവയ്പ്. ഹൂസ്റ്റണിലെ ഒരു ഗ്യാസ് സ്‌റ്റേഷനു സമീപം ഞായറാഴ്ചയുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ അക്രമിയാണ്. പോലീസിന്റെ വെടിയേറ്റാണ് അക്രമി മരിച്ചത്. വെടിവയ്പില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
ഒരു വാഹന വില്‍പ്പന കടയില്‍ എത്തിയ അക്രമി പ്രകോപനം കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് ജോണ്‍ കാനന്‍ പറഞ്ഞു. ആക്രമണത്തില്‍ കടയിലുണ്ടായിരുന്ന അമ്പതുകാരന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പോലീസ് പിന്തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.